പമ്പാ നദിയൊരു തീർത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു
പശുപതി സുതനുടെ പാദം തഴുകി
പുണ്യം നേടാൻ പോകുന്നു
പമ്പാ നദിയൊരു തീർത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു
പനിനീരാൽ പന്ഥാക്കാൾ തളിക്കും
പല നാടുകളും ചുറ്റുന്നു
അലമാലകലാം തംബുരു മീട്ടും
അയ്യപ്പ ഗാനങ്ങൾ പാടും
പമ്പാ നദിയൊരു തീർത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു
കറുപ്പ് വസനം ചിലനാൾ ചാർത്തും
കാഷായ വേഷവുമുടുക്കും
കാഞ്ചനമണിയും രുദ്രാക്ഷമണിയും
കര്പൂരഹാരം ധരിക്കും
പമ്പാ നദിയൊരു തീർത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു
പശുപതി സുതനുടെ പാദം തഴുകി
പുണ്യം നേടാൻ പോകുന്നു
പമ്പാ നദിയൊരു തീർത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു.....
0 comments:
Post a Comment