Bhagavathi Amme Devotional Song Lyrics
Singer: P Jayachandran
പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണീ പരബ്രഹ്മ രൂപിണീ
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ അമ്മേ..
അമരപദം നല്‍കൂ..
പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണീ പരബ്രഹ്മ രൂപിണീ
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ അമ്മേ..
അമരപദം നല്‍കൂ..
സപ്തസിന്ധുക്കളാം...
തന്ത്രി വരിഞ്ഞൊരീ...
സപ്തസിന്ധുക്കളാം തന്ത്രി വരിഞ്ഞൊരീ
വിശ്രുത മണിവീണ കയ്യില്‍ ഏന്തി
ഹൃദ്യസ്വരത്രയം മീട്ടുന്ന നിന്‍ നാദ
വിദ്യയില്‍ ഉണരാവൂ ഞാന്‍
ദേവീ, നിന്‍ ചിത്തമായ് പുലരാവൂ ഞാന്‍
പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണീ പരബ്രഹ്മ രൂപിണീ
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ അമ്മേ..
അമരപദം നല്‍കൂ..
സന്ധ്യകള്‍ കുങ്കുമ ഗുരുതിയാടും
യുഗസംക്രമ ഗോപുര തിരുനടയില്‍
ജീവന്റെ കിളികള്‍ക്ക് അക്ഷതമൂട്ടുവാന്‍
നീ ഉണര്‍ന്നിരിക്കുന്നു
ദേവീ, നിന്‍ കൈവള കിലുങ്ങുന്നു
പാറമേക്കാവില്‍ കുടികൊള്ളും ഭഗവതി
പവിത്രകാരിണീ പരബ്രഹ്മ രൂപിണീ
അടിയന്റെ ജന്മമാം ഓലക്കുടയ്ക്കും നീ
അമരപദം നല്‍കൂ അമ്മേ..
അമരപദം നല്‍കൂ...
~~~~Amme Saranam! Devi Saranam!~~~~