Kannan Devotional Song Lyrics
Singer - P.Jayachandran
നെയ്യാറ്റിൻകര വാഴും കണ്ണാ
നിൻ മുന്നിലൊരു നെയ്‌വിളക്കാകട്ടെ എന്റെ ജന്മം
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ
കർപ്പൂരമാവട്ടെ എന്റെ ജന്മം ...
ഓംകാരം മുഴക്കുന്ന പൈക്കളെ മേക്കുവാൻ
ഓരോ മനസ്സിലും നീ വരുന്നു ....
നിന്റെ പുല്ലാംകുഴൽ പാട്ടിൽ പ്രപഞ്ചം
നന്ദിനി പശുവായ് തീരുന്നു
അകിട് ചുരത്തുമെന് ജീവന് നീ മോക്ഷ
കരുകനാമ്പെകുമോ കണ്ണാ
കായാമ്പൂ തൊഴും മുകിൽ വർണ്ണാ....
ഗോവർദ്ധനമായി മണ്ണിന്റെ ദുഃഖം
നീ വിരൽത്തുമ്പാൽ ഉയർത്തുന്നു....
നിന്റെ മന്ദസ്മിത കുളിരിൽ പ്രപഞ്ചം
നിത്യ വസന്തമായി തീരുന്നു.
തൊഴുതു നിൽക്കുന്നൊരീ ജീവന് നീ ഒരു
തിരി വെളിച്ചം തരൂ കണ്ണാ
താമര താരിതൾ കണ്ണാ ....
~~~~*~~~~