Mooambike Devotional Song Lyrics
Raagam : Chandrakons
Singer : P.Jayachandran
മൂകാംബികേ ഹൃദയ താളാഞ്ജലി...
പ്രണവ നാദാംബികേ സകല വേദാ൦ബികേ...
ഞാനാം എഴുത്തോല ചിറകില്‍ മൈകണ്മുന...
ഗാനാമൃതം ചുരത്തി തരുമോ നീ...
ജ്ഞാനാ൦ബികേ എന്നില്‍ വരുമോ..
മൂകാംബികേ ഹൃദയ താളാഞ്ജലി...
പ്രണവ നാദാംബികേ സകല വേദാ൦ബികേ...
കണി വെള്ളത്താമര പൂവിലും കരളിലും...
കതിരായി വിടര്‍ന്നവളെ...
ബ്രഹ്മ കലയായി വിടര്‍ന്നവളെ...
ത്രിക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ...
മുക്കാലം തീര്‍ത്തവളെ...
നിന്‍ നഖ കല ചന്ദ്ര കലയായി തെളിയുന്ന...
നിമിഷം ഞാനല്ലോ നീയാം നിത്യത ഞാനല്ലോ...
അക്ഷര ചിമിഴിലും ആത്മാവിന്‍ പൊരുളിലും...
അമൃതായി പുലര്‍ന്നവളെ...
മൃത്യുഞ്ജയമന്ത്രം പൊഴിഞ്ഞവളെ...
കച്ചപി നാദ തരംഗത്തിന്‍ ഭൂലോകം...
കവിതയായി വാര്‍ത്തവളെ...
നിന്‍ മുഖ കല സൂര്യകലയായി...
ജ്വലിക്കുന്ന രഹസ്യം ഞാനല്ലോ...
നീയാം നിറകുടം ഞാനല്ലോ...
മൂകാംബികേ ഹൃദയ താളാഞ്ജലി...
പ്രണവ നാദാംബികേ സകല വേദാ൦ബികേ...
ഞാനാം എഴുത്തോല ചിറകില്‍ മൈകണ്മുന...
ഗാനാമൃതം ചുരത്തി തരുമോ നീ...
ജ്ഞാനാ൦ബികേ എന്നില്‍ വരുമോ...!
~~~*~~~~