Malayalam Hindu Devotional Song Lyrics
Singers : K.J.Yesudas ,Gayatri Asokan
ദീനദയാലോ രാമാ ജയ സീതാവല്ലഭ രാമാ... ശ്രിതജനപാലക രഘുപതിരാഘവ പീതാംബരധര പാവനരാമാ... (ദീനദയാലോ) കൗസല്യാത്മജ! നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നൂ ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ) സൗമ്യനിരാമയ! നീയുഴിഞ്ഞാൽ നിളയും സരയുവായൊഴുകുന്നൂ ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ് മിഥിലജ നിന്നെ പിൻതുടരുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ
~~~*~~~
0 comments:
Post a Comment