Aa Divya Naamam Ayyappa Lyrics in Malayalam Kantharaj Kabali Ayyappa , Malayalam ആ ദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായകനാമം (x2) ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഢമധുരം (x2) അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2) (ആ ദിവ്യനാമം) ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളീടും ഏറ്റുമാനൂരപ്പൻ മകനേ (x2) ഏഴാഴികൾ തൊഴും പാലാഴിയിൽ വാഴും ഏകാക്ഷരീപതിസുതനേ (x2) അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2) (ആ ദിവ്യനാമം) ആ പുണ്യമാമല നിന്മല പൊന്മല ആശ്രിതർക്കഭയസങ്കേതം (x2) അതിലെ അനഘമാം പൊന്നമ്പലം പാരിൽ ആളും അദ്വൈതവിദ്യാലയം (x2) അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2) (ആ ദിവ്യനാമം) അയ്യനയ്യപ്പസ്വാമിയേ... നീയല്ലാതില്ലൊരു ശരണം (x2) Aa Divya Naamam Ayyappa Lyrics in English Share on Facebook Share on Twitter About Kantharaj Kabali RELATED POSTS
0 comments:
Post a Comment