കർപ്പൂര ദ്യുതിയാളവേ - Karpoora Dyuthiyaalave Lyrics


 


കർപ്പൂര ദ്യുതിയാളവേ സൗവർണകാന്തി കവിയും

തൃപ്പാദമുള്ളിൽ വിലസണേ -സ്വാമീ

മുപ്പാരിനിരുൾ മായണൊരാദിവ്യമധുര സ്മിത 

മെപ്പോഴുമെന്നിൽ നിറയണേ -സ്വാമീ

മമപുണ്യമാരണ്യവാസന്റെ പടിപൂജാ 

നേരത്തു താലത്തിലെ മലരാകണേ


മലയേറി വന്നെത്തും പടി മുന്നിലായ്

ബലവും കിതയ്ക്കുന്ന നിമിഷങ്ങളിൽ

ഉടൽ ചേർത്തു കയ്യേറ്റുടൻ വന്നു നീ

നടചേർത്തൊരോർമയിൽ കുളിരുന്നു ഞാൻ

പ്രണതാർത്തി തീർക്കും മണിനാദമെങ്ങും

ഈ ശ്രീലകത്തെന്റെ ഹൃദയേശ്വരൻ


പൂങ്കാവനം ചുറ്റും നീലാംബരം

പുലർമഞ്ഞിലാനന്ദ പുളകാങ്കുരം

മണിമാളികത്തേക്കു മിഴി ചെല്ലവേ

മണികണ്ഠ തപമാളുമാത്മാർത്ഥമായ്

ഇനിയെത്ര ജന്മം ഇവിടെത്തിയാലും

ഈ ധന്യതയ്ക്കെന്തു കുറവന്നിടാൻ


~~~~*~~~~


About Kantharaj Kabali

    Blogger Comment
    Facebook Comment

0 comments:

Post a Comment

Shiva Song Lyrics

Murugan Devotional Songs Lyrics

.

Lakshmi Devotional Songs Lyrics

.