വിനകളൊഴിക്കും കൊട്ടാരക്കര ഗണപതി ഭഗവാനേ
Vinakalozhikkum Kottarakkara Ganapathi Lyrics in Malayalam
Singer - K.J.Yesudas
വിനകളൊഴിക്കും കൊട്ടാരക്കര
ഗണപതി ഭഗവാനേ
മണികണ്ഠശ്വര സുതനെ നിന്നെ
കണികാണണമെന്നും അടിയന്‍
കണികാണണമെന്നും..
സിദ്ധിവിനായക ശരണം ശരണം
വിഘ്നവിനാശക നീയേ ശരണം
സിദ്ധിവിനായക ശരണം ശരണം
വിഘ്നവിനാശക നീയേ ശരണം
തങ്കപതക്ക തിലകം ചാര്‍ത്തിയ
തിരു നെറ്റിത്തടവും
കൊമ്പുകള്‍ രണ്ടിനുമിടയില്‍
വിളങ്ങും തുമ്പിത്തിരുകരവും
മോധക കാതള പാഷാംകുശമിവ
മേവും കര തളിരും
മണി രുദ്രാക്ഷമണിഞ്ഞൊരു മാറും
കണി കാണണമെന്നും
നിന്നെ കണി കാണണമെന്നും...
പണ്ടു കുബേരൻ കണ്ടു മിഴിച്ചൊരു
ഉണ്ണി കുടവയറും
മാടനേ ഒരുനാൾ കൊണ്ടു തളച്ചൊരു
പദകൽപ്പകത്തരുവും
നെയ്യപ്പത്തിനു കൊതിയേറീടും
ഉണ്ണി ഗണേശ്വരനെ
കണ്ണിനു കണിയാം നിന്നണി രൂപം
കണി കാണണമെന്നും അടി യൻ
കാണി കാണണമെന്നും...
വിനകളൊഴിക്കും കൊട്ടാരക്കര
ഗണപതി ഭഗവാനേ...
0 comments:
Post a Comment