Singer - K.J.Yesudas
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
ഈ ദ്വാരകാവാടത്തില്‍ ഞാന്‍ നില്‍പ്പൂ
ഹരേ...കൃഷ്ണാ...
ദ്വാരപാലന്മാര്‍ അടച്ചിട്ട ദക്ഷിണ-
ദ്വാരകാവാടത്തില്‍ ഞാന്‍ നില്‍പ്പൂ (2)
കാറൊളിപ്പൂമുഖം കാണ്‍മാന്‍ കൊതിച്ചെത്തും
എന്‍ വിളി അങ്ങെന്തേ കേട്ടിരിപ്പൂ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
ബാലകനാകിയ നാള്‍മുതലെന്‍ മനം
ശ്രീലകമാക്കിയതല്ലോ നീ (2)
അവിലേകിയില്ല ഞാന്‍
എങ്കിലും പിണങ്ങാത്ത
അടിയന്‍റെ അലിവൊലി കണ്ണനല്ലേ
അഴല്‍ കണ്ടാലലിയുന്ന വെണ്ണയല്ലേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
സങ്കടം വഴിയുന്ന നേരത്തു നിന്‍ നാമ-
സങ്കീര്‍ത്തനങ്ങള്‍ ജപിക്കുവോന്‍ ഞാന്‍ (2)
സന്തതമെരിയുന്ന ചിന്ത തന്‍ നടുവിലും
നിന്‍റെ ചിദ്രൂപം സ്മരിക്കുവോന്‍ ഞാന്‍
നിന്‍റെ തൃപ്പാദം ഭജിക്കുവോന്‍ ഞാന്‍
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
ദ്വാരപാലന്മാര്‍ അടച്ചിട്ട ദക്ഷിണ-
ദ്വാരകാവാടത്തില്‍ ഞാന്‍ നില്‍പ്പൂ
കാറൊളിപ്പൂമുഖം കാണ്‍മാന്‍ കൊതിച്ചെത്തും
എന്‍ വിളി അങ്ങെന്തേ കേട്ടിരിപ്പൂ.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഈ ദ്വാരകാവാടത്തില്‍ ഞാന്‍ നില്‍പ്പൂ
ഹരേ...കൃഷ്ണാ...!
0 comments:
Post a Comment