കേശാദിപാദം തൊഴുന്നേന്‍, കേശവ

Kantharaj Kabali
0
കേശാദിപാദം തൊഴുന്നേന്‍, കേശവ





കേശാദിപാദം തൊഴുന്നേന്‍, കേശവ
കേശാദിപാദം തൊഴുന്നേന്‍ (കേശാദി)
പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍.....

മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ (2)
കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍
കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍
അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍.....

കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍
കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍
വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍
കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍.....



അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേന്‍
അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേന്‍
കനകച്ചിലങ്ക തുള്ളും കാല്‍ത്തളിര്‍ തൊഴുന്നേന്‍
കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍
കേശാദിപാദം തൊഴുന്നേന്‍....



Post a Comment

0 Comments
Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top